Monday, 17 April 2017

പുല്ലാരയിലെ തിരഞ്ഞെടുപ്പ് ഫലം

കഴിഞ്ഞ ബുധനാഴ്ച നടന്ന മലപ്പുറം  ലോകസഭാ ഉപ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ  യു.ഡി.എഫ്.സ്ഥാനാർഥി  കുഞ്ഞാലിക്കുട്ടി 171023  വോട്ടുകൾക്ക് വിജയിക്കുകയുണ്ടായി.
പുല്ലാരയിലെ 71  ആം നമ്പർ ബൂത്തിൽ ആകെ പോൾ  ചെയ്ത 1045 വോട്ടിൽ  582  വോട്ട്  കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചപ്പോൾ  426   വോട്ട് ഇടതുപക്ഷ സ്ഥാനാർത്ഥി എം.ബി. ഫൈസലിനും , ബി.ജെ.പി.സ്ഥാനാർത്ഥിക്ക്  26 വോട്ടും,സ്വതന്ത്ര സ്ഥാനാർത്ഥികളായി മല്സരിച്ച പി.പി.എ സഗീർ   1 വോട്ട് ,മുഹമ്മദ് ഫൈസൽ    3 വോട്ട് , കെ.ഷാജിമോൻ  1 വോട്ട്   എന്നിങ്ങനെയും ലഭിച്ചു. നോട്ടക്ക് 6 വോട്ടുകളും ലഭിച്ചിട്ടുണ്ട്.
പുല്ലാരയിലെ മറ്റൊരു  ബൂത്തായ 72 ആം നമ്പറിൽ  ആകെ പോൾ ചെയ്ത 1069 വോട്ടിൽ  711 വോട്ട് കുഞ്ഞാലിക്കുട്ടിക്കും,  315 വോട്ട്  എം.ബി.ഫൈസലിനും , ബി.ജെ.പി.സ്ഥാനാർഥി ശ്രീപ്രകാശിന് 29 വോട്ടും,സ്വതന്ത്ര സ്ഥാനാർത്ഥികളായി മല്സരിച്ച പി.പി.എ സഗീർ   2 വോട്ട് ,മുഹമ്മദ് ഫൈസൽ    1  വോട്ട് , കെ.ഷാജിമോൻ  1 വോട്ട്   എന്നിങ്ങനെയും ലഭിച്ചു. നോട്ടക്ക് 10  വോട്ടുകളും ലഭിച്ചിട്ടുണ്ട്.



ഏഴിടത്തും ഒന്നാമന്‍;1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം

  • എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന് 344307, ശ്രീപ്രകാശിന് 65675
  • നോട്ട നാലാമത്, 4098 വോട്ട്
  • പുല്ലാര  ബൂത്ത് എഴുപഴ്ത്തിയൊന്നിൽ 156 വോട്ടിന്ന് യു ഡി എഫ് ലീഡ്
  • പുല്ലാര  ബൂത്ത് എഴുപത്തിരണ്ടിൽ  396 വോട്ടിന്ന് യു ഡി എഫ് ലീഡ് 

പുല്ലാര;മലപ്പറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടുകൂടിയാണ് കുഞ്ഞാലിക്കുട്ടി വിജയത്തേരിലേറിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനെ 171023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് 515330 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന് 344307 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന് 65662 വോട്ടുകളുമാണ് ലഭിച്ചത്. 71.33 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 2014നെ അപേക്ഷിച്ച് 0.12 ശതമാനം വോട്ട് വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.
  ഇ. അഹമ്മദിന്റെ റെക്കോര്‍ഡ് തകര്‍ത്തു മുന്നേറുമോ എന്നായിരുന്നു രാഷ്ട്രീയ കേരളം ഉറ്റു നോക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ പങ്ക് ചേർന്ന് പുല്ലാരയിലും യു ഡി എഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി. ബൂത്ത് 71 ൽ 156 വോട്ടിന്റെ ഭൂരിപക്ഷവും 72 ൽ 396 വോട്ടിന്റെ ഭൂരിപക്ഷവുമാണ് ഉള്ളത്
  

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...