പുല്ലാര. യുവ എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ ഷോർട്ട് ഫിലിം "മൊഞ്ച്" ന്‍റെ സി ഡി പ്രകാശനവും, ആദ്യ പ്രദർശനവും നിരവധി യുവകലാകാരൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്നു. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് സ്ഥലം എം.എൽ.എ. ടി.വി.ഇബ്രാഹിം ഉൽഘാടനം ചെയ്തു.
അംന പുല്ലാര പരിപാടിയില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. പ്രശസ്ത സിനിമാ താരം നിലമ്പൂർ ആയിഷ സി ഡി പ്രകാശനം നിർവ്വഹിച്ചു. എഴുത്തുകാരൻ റസാഖ് പായമ്പ്രാട് സി ഡി ഏറ്റുവാങ്ങി. ഗിരീഷ് മൂഴിപ്പാടം, വാസു അരീക്കോട്, ആമിനാ സഹീർ, നൗഷാദ് ഒളമതി, ജിഷോദ്, ഷാനിബ് റഹ്മാൻ, ഷാജി.കെ.വണ്ടൂർ എന്നിവർ സംസാരിച്ചു. അധ്യക്ഷൻ: അക്ബറലി കരിങ്ങനാട് , ഉമ്മു ഖുൽസു നന്ദിയും പറഞ്ഞു. തുടർന്ന് ടി.എ.റസാഖ് ഓഡിയോ വിഷ്യൽ തിയറ്ററിൽ 'മൊഞ്ചി'ന്റെ ആദ്യ പ്രദർശനവും നടന്നു.
പേരാപുരത്ത് കണ്ടിയില്‍ ഹംസാക്കയുടെയും ഉമ്മു കുല്‍സുവിന്റെയും മകളായ അംന പ്രാഥമിക വിദ്യാഭ്യാസം വീംബൂര്‍ ഗവ യൂ.പി സ്കൂളിലും അതിന് ശേഷം മൊറയൂര്‍ V.H.M. സ്കൂളില്‍ നിന്ന്‍ ഹൈസ്കൂള്‍ പഠനവും
മോങ്ങം വനിതാ അറബിക് കോളേജില്‍ നിന്ന്‍ അഫ്ലലുല്‍ ഉലമ യും പഠിച്ച് ഇപ്പോള്‍ മഞ്ചേരി മഹാത്മാ കോളേജിലെ ടി.ടി.സി വിദ്യാര്‍തിനിയാണ്.
അംന യുടെ ആദ്യ പുസ്തകമായ "നന്മയെ തേടി " കയിഞ്ഞ വര്ഷം പ്രകാശനം ചെയ്തിരുന്നു. "എന്‍റെ പ്രണയിനിക്ക്" എന്ന ആല്‍ബത്തിലെ ഗാന രചയിതാവ് കൂടിയാണ് അംന ഷെറിന്‍.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് കുതിക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. പുല്ലാരയിലെ യുവ എഴുത്തുകാരി അംന അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.